ച​മ്പ​ക്കു​ളം: ദേ​ശാ​സാത്​കൃ​ത ബ​സ് റൂ​ട്ടും വി​നോ​ദസ​ഞ്ചാ​ര പ്രാ​ധാ​ന്യ​വുമു​ള​ള പ്ര​ദേ​ശ​മാ​യ കു​ട്ട​നാ​ട്ടി​ലെ ഏ​ക കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​പ്പോ​യാ​ണ് എ​ട​ത്വാ. ഇ​വി​ടെ​നി​ന്നു പാ​ല​ക്കാ​ട് സൂ​പ്പ​ര്‍ ഫാ​സ്റ്റും മു​വാ​റ്റു​പു​ഴ ഫാ​സ്റ്റ് സ​ര്‍​വീ​സും ഉ​ള്‍​പ്പെടെ പു​തി​യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ അ​നു​മ​തി ന​ല്കി​യെ​ന്നും തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ഓ​ഫീ​സി​ല്‍​നി​ന്ന് റൂ​ട്ട് ഷെ​ഡ്യൂ​ളും ബോ​ര്‍​ഡും അ​നു​വ​ദി​ച്ചെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി ​ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്സ​പ്പ​ന്‍ മ​ത്താ​യി അ​റി​യി​ച്ചു.

കെ​എ​സ്ആ​ര്‍​ടി​സി സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച ഡ്രൈവിംഗ് സ്‌​കൂ​ള്‍ ആ​രം​ഭ​ത്തി​ല്‍ത്ത​ന്നെ എ​ട​ത്വ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു. എ​ട​ത്വാ ഡി​പ്പോ​യി​ല്‍ ഡീ​സ​ല്‍ പ​മ്പ് തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യം മ​ന്ത്രി​ക്ക് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട​ന്നും ആ​യ​തി​ന് അ​നു​ഭാ​വ പൂ​ര്‍​ണ​മാ​യ ന​ട​പ​ടി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മു​ന്‍ ഗ​താ​ഗ​ത മ​ന്ത്രി​യാ​യ ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ കാ​ല​ത്ത് ആ​രം​ഭി​ച്ച ദീ​ര്‍​ഘ​ദൂ​ര ബ​സ് സ​ര്‍​വീ​സു​ക​ള്‍​ക്കുശേ​ഷം ആ​ദ്യ​മാ​യാ​ണ് എ​ട​ത്വ​യ്ക്ക് പു​തി​യ ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന​തെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി ​കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യോ​ഗം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് ജെ​യ്സ​പ്പ​ന്‍ മ​ത്താ​യി അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ സു​ധീ​ഷ്‌​കു​മാ​ര്‍, ഷാ​ജി മീ​ന​ത്തേ​രി​ല്‍, അ​പ്പ​ച്ചാ​യി വൈ​പ്പ​ന്‍​മ​ഠം, കൊ​ച്ചു​കു​ഞ്ഞ് ക​മ്മാ​ളി​ല്‍, സു​ധീ​ഷ്, കെ.​വി. ജോ​ര്‍​ജ്, സു​സ​മ്മ വ​ര്‍​ക്കി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.