ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ പരിശോധിക്കണമെന്ന്
1591653
Sunday, September 14, 2025 11:13 PM IST
അമ്പലപ്പുഴ: വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഗാന്ധിയന്‍ ദര്‍ശനവേദി.
"ലഹരിവസ്തുക്കളുടെ വ്യാപനം എങ്ങനെ തടയാം' എന്ന വിഷയത്തെ സംബന്ധിച്ച് കേരള പ്രദേശ് മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ തോണ്ടന്‍കുളങ്ങര ഗാന്ധിയന്‍ ദര്‍ശനവേദി ഹാളില്‍ നടത്തിയ ബോധവത്കരണ സെമിനാര്‍ ബേബി പാറക്കാടന്‍ ഉദ്ഘാടനം ചെയ്തു.
കേരള സര്‍വോദയ മണ്ഡലം ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.ഇ. ഉത്തമക്കുറിപ്പ് അധ്യക്ഷത വഹിച്ചു. ഹക്കീം മുഹമ്മദ് രാജാ, രാജു പള്ളിപ്പറമ്പില്‍, ജോസഫ് മാരാരിക്കുളം, എം.ഡി. സലിം, എന്‍. സദാശിവന് നായര്‍, ഈ. ഖാലിദ്, ടി.എം. സന്തോഷ്, ആന്റണി കരിപ്പാശേരി, ജേക്കബ് എട്ടുപറയില്‍, ബിനു മദനന്, ലൈസമ്മ ബേബി എന്നിവര്‍ പ്രസംഗിച്ചു.