ഓണാഘോഷം നടത്തി
1591658
Sunday, September 14, 2025 11:13 PM IST
ഹരിപ്പാട്: എംജി നഗർ റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടികൾ നടത്തി. രക്ഷാധികാരി എം. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ശശികുമാർപിള്ള അധ്യക്ഷനായി. എഴുത്തുകാരായ ഉണ്ണിക്കൃഷ്ണൻ മുതുകുളം, അശോകൻ വി. കൃഷ്ണൻ എന്നിവരെയും 75 വയസ് പൂർത്തീകരിച്ച അസോസിയേഷൻ അംഗങ്ങളെയും ആദരിച്ചു.
ഹരിപ്പാട് ടൗൺ മുസ്ലിം ജമാഅത്ത് സെക്രട്ടറി സുഹൈൽ നബിദിനാശംസ യും അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എൻ. വിജയകുമാർ ഓണാശംസയും നേർന്നു. അശോകൻ വി. കൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ മുതുകുളം, സെക്രട്ടറി കെ.കെ.ആർ. നായർ, ട്രഷറർ പുരുഷോത്തമൻ പിളള എന്നിവർ പ്രസംഗിച്ചു.