സൺഡേ സ്കൂൾ അധ്യാപകരുടെ സേവനം അതുല്യം: ഡോ. മാത്യൂസ് മാർ തിമോത്തിയോസ്
1437978
Sunday, July 21, 2024 11:31 PM IST
ചെങ്ങന്നൂര്‍: നന്മയുള്ള തലമുറയെ രൂപപ്പെടുത്തുന്നതില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപകരുടെ സേവനം അതുല്യമെന്ന് ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്. പുത്തന്‍കാവ് ഡിസ്ട്രിക്ട് സണ്ഡേസ്കൂള് അധ്യാപക വാര്‍ഷിക സമ്മേളനം നീര്‍വിളാകം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എം.എ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സിലിംഗ് മുന്‍ ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ക്ലാസിന് നേതൃത്വം നല്കി.
ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി, ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. ഗീവര്‍ഗീസ് ശമുവേല്‍, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.വിമല്‍ മാമന് ചെറിയാന്, ഇടവക വികാരി ഫാ. എല്വിന് തോമസ്, ഭദ്രാസന ഡയറക്ടര്‍ ജേക്കബ് ഉമ്മന്‍, സെക്രട്ടറി കെ.വി. വര്‍ഗീസ്, ഡിസ്ട്രിക്ട് ഇന്‍സ്പെക്ടര്‍ സിബി മത്തായി, എബ്രഹാം മാത്യു വീരപ്പള്ളില്, സജി പട്ടരുമഠം, തോമസ് വി ജോണ്‍, ഡോ. മനോജ് ചാക്കോ, പ്രൊഫ. ടോം മാത്യു, പി.വി. ഏബ്രഹാം, തോമസ് ശമുവേല്‍, ഏലിക്കുട്ടി ജോര്‍ജ്, ഡിസ്ട്രിക്ട് സെക്രട്ടറി എബ്രഹാം തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഡിസ്ട്രിക്ടിലെ വിവിധ ദേവാലയങ്ങളില്‍നിന്നായി 150 ഓളം അധ്യാപകര്‍ പങ്കെടുത്തു. സേവനത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും, പാഠ്യ പാഠ്യേതര മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികളെയും, സണ്ഡേസ്കൂളിനെയും അനുമോദിച്ചു.