വെളിയനാട് ബ്ലോക്ക് കർഷകസഭ നടത്തി
1437973
Sunday, July 21, 2024 11:31 PM IST
മങ്കൊമ്പ്: വെളിയനാട് ബ്ലോക്കുതല കർഷകസഭയും വരിനെല്ലു നിയന്ത്രണത്തിനുള്ള വീഡ് വൈപ്പർ വിതരണവും നടത്തി. ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേണുഗോപാൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ നീലംപോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.തങ്കച്ചൻ, ബ്ലോക്കുപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ആശാ ദാസ്, രാമങ്കരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആനി മാത്യു, കൃഷി ഓഫീസർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പാടശേഖരങ്ങളിലെ കർഷകർ നേരിടുന്ന വലിയ വെല്ലുവിളിയായ വരിനെല്ല് നിയന്ത്രണ മാർഗങ്ങൾ സംബന്ധിച്ചു മങ്കൊമ്പ് എംഎസ് സ്വാമിനാഥൻ നെല്ലുഗവേഷണകേന്ദ്രം ശാസ്ത്രജ്ഞ ഡോ.ജ്യോതി സാറ ജോക്കബ് ക്ലാസെടുത്തു. വരിനെല്ല് നിയന്ത്രണ പാക്കേജിന്റെ ഭാഗമായി പാടശേഖരങ്ങൾക്കു വീഡ് വൈപ്പറുകൾ വിതരണം ചെയ്തു.