ക്രിസ്തുസാക്ഷികൾ ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞവർ: യുയാക്കിം മാര്‍ കൂറിലോസ്
1437627
Sunday, July 21, 2024 2:08 AM IST
ചെങ്ങന്നൂർ: ദാരിദ്ര്യം ഒരു യാഥാര്‍ഥ്യമാണെങ്കിലും മറ്റുളളവരുടെ മുന്പില് കൈനീട്ടാതെ സ്വന്തം കാലില്‍ നില്ക്കുന്ന തലമുറയെ സ്വപ്നം കാണുന്നതിനും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനും നമുക്ക് ഉത്തരവാദിത്വമുണ്ട്. അതിന് ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ്, ക്രിസ്തുവില്‍ വളര്‍ന്ന്, ക്രിസ്തീയ സാക്ഷ്യത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ നമുക്ക് കഴിയണമെന്ന് ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസന അധ്യഷന്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത പറഞ്ഞു. മാര്‍ത്തോമ്മ സഭ ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസനത്തിന്റെ വാർഷിക അസംബ്ലി യോഗത്തില്‍ അധ്യഷത വഹിച്ച് പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം.
പ്രാരംഭ പ്രാര്‍ഥനയ്ക്ക് വികാരി ജനറാള്‍ റവ. ഡോ. ജയന് തോമസ് നേതൃത്വം നല്കി. വിവിധ പ്രമേയങ്ങള്‍ റവ. തോമസ് വര്‍ഗീസ്, റവ. സ്കറിയ ജോണ്‍ എന്നിവര്‍ അവതരിപ്പിച്ചു.
റവ. ജിനി ഫിലിപ്പ് ജോര്‍ജ്, റവ. ബൈജു പാപ്പച്ചന്, ജോസ് തോമസ്, പ്രിന്‍സി മോനച്ചന് എന്നിവര്‍ ആരാധനയ്ക്ക് നേതൃത്വം നല്കി. ചടങ്ങില്‍ റവ. റ്റി. എസ്. ഫിലിപ്പ്, റവ. ഡോ. റ്റി. റ്റി.സഖറിയ റവ. അലക്സാണ്ടര്‍ വര്‍ഗീസ്, ഇവാ രാജു ജോസഫ്, ഡോ. വര്‍ഗീസ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.