പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളിതിരുനാള്‍: പ്രദക്ഷിണങ്ങൾ ഇന്ന്
1437625
Sunday, July 21, 2024 2:08 AM IST
ആലപ്പുഴ: പഴവങ്ങാടി മാര്‍ സ്ലീവാ ഫൊറോനാ തീര്‍ഥാടന പള്ളിയിലെ തിരുനാള്‍ കുര്‍ബാനയും പ്രദക്ഷിണങ്ങളും ഇന്ന്. 9. 30ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികനാകും. വിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണത്തിന് ആലപ്പുഴ ബിഷപ്പ് ജയിംസ് റാഫേല്‍ ആനാപറമ്പില്‍ നേതൃത്വം നല്‍കും. പിന്നീട് നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തോടെ പ്രധാന തിരുനാള്‍ ആചരണം സമാപിക്കും.
നാളെ മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും. വികാരി ഫാ. സിറിയക് കോട്ടയില്‍ സഹവികാരിമാരായ ഫാ. ജൂലിയസ് തീമ്പലങ്ങാട്ട്, ഫാ. മണിലാല്‍ ക്രിസ് എന്നിവര്‍ വിവിധ കര്‍മങ്ങള്‍ക്ക് നേതൃത്വംനല്കും.