വീട്ടിൽ കയറി ആക്രമണം: പ്രതി പിടിയിൽ
1437367
Friday, July 19, 2024 10:50 PM IST
തുറവൂർ: മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചുകയറി സ്ത്രീകളടക്കമുള്ളവരെ ദേഹോപദ്രവവും മുറിവേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. പട്ടണക്കാട് പഞ്ചായത്ത് 8-ാം വാർഡിൽ പട്ടണക്കാട് കൊല്ലം വെളി കോളനിയിൽ സാബുവിന്റെ മകൻ വാവകണ്ണൻ എന്നു വിളിക്കുന്ന അനു (24) വാണ് പിടിയിലായത്.
കരുനാഗപ്പള്ളിയിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ ചേർത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കുത്തിയതോട് ഇൻസ്പെക്ടർ എസ്എച്ച്ഒ അജയമോഹൻ, സബ് ഇൻസ്പെക്ടർ റെജി രാജ്, അനീഷ്, പ്രവീഷ്, അരുൺ, മനു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.