ഉമ്മൻ ചാണ്ടിക്ക് ഭാരതരത്ന നൽകണം: കൊടിക്കുന്നിൽ സുരേഷ് എംപി
1437076
Thursday, July 18, 2024 10:34 PM IST
ചെങ്ങന്നൂർ: ജനസമ്പർക്ക പരിപാടിയിലൂടെ ജനലക്ഷങ്ങളുടെ അത്താണിയായി മാറിയ കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് മരണാനന്തര ബഹുമതിയായി കേന്ദ്രസർക്കാർ ഭാരതരത്ന പുരസ്കാരം നൽകണമെന്ന് കോൺഗ്രസ് പാർട്ടി ലോക്സഭാ ചീഫ് കൊടിക്കുന്നിൽ സുരേഷ് എംപി. ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയുടെ ഭാഗമായ സംസ്ഥാന സർക്കാർ ഉമ്മൻ ചാണ്ടിയുടെ പേര് ഭാരതരത്ന പുരസ്കാരത്തിനായി നിർദേശിക്കണമെന്നും കേരളത്തിൽനിന്നുള്ള ഇന്ത്യ മുന്നണിയുടെ എംപിമാർ ഈ ആവശ്യത്തെ കേന്ദ്രത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.