നിരീക്ഷണ കാമറകൾ സ്ഥാപിച്ചു
1424671
Friday, May 24, 2024 10:58 PM IST
അമ്പലപ്പുഴ: ഇരട്ടക്കുളങ്ങര റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. ദേശീയപാതയിൽനിന്ന് കിഴക്കോട്ട് അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിൽ 5 നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചത്. റസിഡന്റ്സ് അസോസിയേഷൻ അംഗമായ രേവതിയിൽ മോഹനനാണ് ഇതിനുള്ള സാമ്പത്തിക സഹായം നൽകിയത്. അമ്പലപ്പുഴ എസ്ഐ ഷാഹുൽ ഹമീദ് കാമറകളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.വേണുക്കുട്ടൻ, കമ്മിറ്റിയംഗങ്ങളായ ഗിരിജ, ഷിബ ശശി പുത്തൂർ, എൻ. ബാബു, മഹേഷ് എന്നിവർ പങ്കെടുത്തു.