തെരഞ്ഞെടുപ്പ്: സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
1418632
Wednesday, April 24, 2024 10:56 PM IST
ആലപ്പുഴ: ലോക്സഭാ തെരഞ്ഞടുപ്പ് സമാധാനപരമായി നടക്കുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ക്രമീകരണങ്ങളും
നിര്‍ദേശങ്ങളും
1. വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുവാനുള്ള സാഹചര്യവും സുരക്ഷയും പോളിംഗ് സ്റ്റേഷന് പരിസരത്ത് ഉറപ്പാക്കും.
2. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് 100 മീറ്റര്‍ ചുറ്റളവില്‍ (സ്വകാര്യ സ്ഥലമായാലും പൊതുസ്ഥലമായാലും) ഒരു സ്ഥാനാര്‍ഥിക്കുവേണ്ടിയും വോട്ട് അഭ്യര്‍ഥിക്കരുത്.
3. 100 മീറ്റര്‍ ചുറ്റളവില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചിട്ടുള്ള തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള നോട്ടീസോ അടയാളങ്ങളോ അല്ലാതെ നോട്ടീസുകളോ പോസ്റ്ററുകളോ പ്രദര്‍ശിപ്പിക്കരുത്.
4. വോട്ടെടുപ്പു ദിവസം പോളിംഗ് സ്റ്റേഷന്റെ പരിസരത്തോ പ്രവേശന കവാടത്തിലോ ചുറ്റുമുള്ള സ്ഥലത്തോ (പൊതുസ്ഥലമായാലും സ്വകാര്യ സ്ഥലമായാലും) ഉച്ചഭാഷിണി ഉപയോഗിച്ചോ, വോട്ടര്‍മാര്‍ക്കു ശല്യമുണ്ടാക്കുന്ന തരത്തിലോ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലോ പ്രവര്‍ത്തിക്കരുത്.
5. പോളിംഗ് സ്റ്റേഷനില്‍ വോട്ടെടുപ്പു നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്ത് അപമര്യാദയായി പെരുമാറുന്നതും പ്രിസൈഡിംഗ് ഓഫീസറുടെ നിയമപരമായ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുന്നതും കുറ്റകരവും അത്തരക്കാരെ പോളിംഗ് സ്റ്റേഷനില്‍നിന്നു നീക്കം ചെയ്യും.
6. പോളിംഗ് സ്റ്റേഷന് പരിസരത്ത് അനധികൃതമായി ആയുധങ്ങളുമായി ആരേയും കടക്കുവാന്‍ അനുവദിക്കില്ല.
7. പോളിംഗ് സ്റ്റേഷന് 100 മീറ്റര്‍ പരിസരത്ത് തെരഞ്ഞടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒഴികെ മറ്റാരും ഫോണ്‍ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.
8. വോട്ടറുടെ ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെട്ടാല്‍, ആ വ്യക്തി അയാളുടെ ഐഡന്റിറ്റി തെളിയിക്കുവാന്‍ പരാജയപ്പെടുന്ന പക്ഷം പ്രിസൈഡിംഗ് ഓഫീസറുടെ നിര്‍ദേശം അനുസരിച്ച് പോലീസ് ഓഫീസര്‍ ആയാളെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും.
9. പോളിംഗ് ദിവസം പോളിംഗ് സ്റ്റേഷന്റെ പരിധിയിലും രാഷ്ട്രീയ കക്ഷികളുടെ പേരോ, ചിഹ്നമോ ആലേഖനം ചെയ്ത തൊപ്പി, മാസ്ക് എന്നിവ ഉപയോഗിക്കരുത്.
10. സ്റ്റേഷന് എസ്എച്ച്ഒ മാരുടെ നേതൃത്വത്തില്‍ സ്റ്റേഷന് പരിധിയില്‍ ബോട്ട്പട്രോളിംഗ് ഉള്‍പ്പെടെയുള്ള പ്രത്യേക പട്രോളിംഗ് ഏര്‍പ്പെടുത്തിട്ടുണ്ട്.
11. സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ പ്രത്യേക പോലീസ് പിക്കറ്റുകളും ഏര്പ്പെടുത്തിട്ടുണ്ട.
12. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പൊതുജനങ്ങള്‍ക്ക് ഇലക്ഷന് കണ്ട്രോള് റൂം (0477-2237826) ജില്ലാപോലീസ് ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. 112 എന്ന നമ്പരിലേക്കും വിളിക്കാവുന്നതാണ്.