മങ്കൊമ്പ്: ജസ്റ്റീസ് ജെബി കോശി കമ്മീഷൻ നടപ്പിലാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് എകെസിസി കായൽപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടനാട് താലൂക്ക് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം നടത്തി. പുളിങ്കുന്ന് ഫൊറോനാ വികാരി ഫാ. ടോം പുത്തൻകളം ഉദ്ഘാടനം ചെയ്തു.
സർക്കാരിന്റെ 2023-24 വർഷത്തെ അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിൽ വീര്യം കുറഞ്ഞ മദ്യം കേരളത്തിലുടനീളം ലഭ്യമാക്കാനുള്ള സർക്കാർ നീക്കത്തോട് സമ്മേളനം വിയോജിപ്പു പ്രകടിപ്പിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. അഗസ്റ്റിൻ പൊങ്ങനാംതടം അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സോണിച്ചൻ നാൽപ്പത്താറിൽ, ടോം ജോസഫ്, സാബു കോയിപ്പള്ളി, സൂസമ്മ വെമ്പാടംതറ, നിഷ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.