പാർവതിക്ക് ആദരവ്
1418138
Monday, April 22, 2024 11:35 PM IST
മാന്നാർ: അപകടത്തിൽ മുറിച്ചുമാറ്റിയ വലതുകൈയ്ക്കു പകരം ഇടതുകൈകൊണ്ട് എഴുതി സിവിൽ സർവീസ് പരീക്ഷയിൽ 282-ാം റാങ്ക് നേടിയ പാർവതി ഗോപകുമാറിന് മാതൃവിദ്യാലയമായ ചെന്നിത്തല നവോദയ വിദ്യാലയത്തിന്റെ ആദരവ്. വിദ്യാലയ മാനേജിംഗ് കമ്മിറ്റിയുടെയും പേരന്റ് ടീച്ചേഴ്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രിൻസിപ്പൽ നിർമല, സൂപ്രണ്ട് പ്രകാശ്, എംപിയുടെ പ്രതിനിധി ബിനു സി. വർഗീസ്, വിഎംസി അംഗം ജയൻ, പിറ്റിസി കോ-ഓർഡിനേറ്റർ ഷിജി, സ്റ്റാഫ് സിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.