യുവത്വത്തിന്റെ പ്രസരിപ്പോടെ സി.എ. അരുണ്‍കുമാര്‍
1417967
Sunday, April 21, 2024 11:22 PM IST
കൊയ്തൊഴിഞ്ഞ പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള മനോഹരമായ പാത ചെന്നവസാനിക്കുന്നത് കാവാലത്താണ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള സൗണ്ട് സിസ്റ്റത്തിലൂടെ പഴയ വിപ്ലവഗാനത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. പലയിടങ്ങളിലായി നിരവധിപ്പേര്‍ കൂടി നില്‍പ്പുമുണ്ട്. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറിന്റെ കുട്ടനാട്ടിലെ മൂന്നാംഘട്ട പ്രചാരണം ആരംഭിക്കുന്നത് കാവാലത്തുനിന്നാണ്. സി.കെ. സദാശിവന് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചു.
അപ്പോഴേക്കും സമയം രാവിലെ എട്ടുമണിയായി. അധികം തമസിക്കാതെതന്നെ സ്ഥാനാര്‍ഥി എത്തി. സ്റ്റേജില്‍ കയറിയ സ്ഥാനാര്‍ഥി ചുരുങ്ങിയ വാക്കില്‍ വോട്ട് അഭ്യര്‍ഥിച്ച് പ്രസംഗംനിര്ത്തി. തുടര്‍ന്ന് വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങി. അപ്പോഴേക്കും ആദ്യ അനൗണ്‍സ്മെന്റ് വാഹനം പുറപ്പെട്ടു.
ഉച്ചയ്ക്കുശേഷമുള്ള പര്യടനം ബോട്ടിലായിരുന്നു. മൂന്നു മണിയായപ്പോഴേക്കും പര്യടനത്തിനായി സ്ഥാനാര്‍ഥി റെഡി. തയാറാക്കിയിരുന്ന ബാട്ടില്‍ കയറി നേരെ കീഴക്കരിയിലേക്ക്. തുടര്‍ന്ന് വേണാട്ടുകടവ്, എടവനാട്, കുതുവറചിറ, കാനാച്ചേരി, കണ്ടുകൃഷി എന്നിവിടങ്ങളില്‍ സ്വീകരണം. എല്ലായിടങ്ങളിലും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെ വലിയ ജനക്കൂട്ടം. തുടര്‍ന്ന് ആലക്കാട് കടന്ന് പാലത്തിക്കാട് എത്തുമ്പോള്‍ രാത്രി എട്ട്. ഇവിടെ നടന് പാട്ടിന്റെയും താളമേളങ്ങളുടെയും അകമ്പടിയില്‍ ഉജ്വല സ്വീകരണം. കുട്ടനാട്ടിലെ അവസാന സ്വീകരണ സ്ഥലമായ വൈശ്യം ഭഗം എല്‍പിഎസിനു സമീപം പര്യടനം എത്തുമ്പോള്‍ സമയം രാത്രി 9.30. ഇന്ന് പര്യടനം സമാപിക്കുന്നതു നേരത്തെയാണെ ന്ന് നേതാക്കളുടെ കമന്റ്.
ഇവിടത്തെ സ്വീകരണം കഴിഞ്ഞ് കുട്ടനാട്ടില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍ 10.30. നേരെ ചെങ്ങന്നൂരിലേക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി പര്യടന അവലോകനവും അടുത്ത ദിവസത്തെ പര്യടനത്തെക്കുറിച്ച് ആലോചിക്കണം. തുടര്‍ന്നാണ് വിശ്രമവും ഉറക്കവും.