പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷിച്ചു
1417964
Sunday, April 21, 2024 11:22 PM IST
മുഹമ്മ: അജപാലനത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ ഇടയനാണ് ഫാ. ആന്റണി കൊച്ചുവീട്ടിലെന്ന് തിരുവനന്തപുരം പ്രോവിന്‍ഷ്യാള്‍ ഫാ. ആന്റണി ഇളന്തോട്ടം സിഎംഐ. തന്നെ തേടിയെത്തുന്നവരേയും പരിചയപ്പെടുന്നവരേയും ദൈവത്തോട് അടുപ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. ഫാ ആന്റണി കൊച്ചുവീട്ടില്‍ സിഎംഐയുടെ പൗരോഹിത്യ സുവര്‍ണജൂബിലി സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പാവങ്ങളുടെ പ്രശ്നങ്ങള്‍ നെഞ്ചിലേറ്റുന്ന ഇടയനാണ് ഫാ. ആന്റണി കൊച്ചുവീട്ടിലെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു. നാടിനുവേണ്ടിയും അശരണര്‍ക്കുവേണ്ടിയും കര്‍മനിരതനായ അദ്ദേഹം സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവസ്നേഹം അനേകരിലേക്ക് പ്രസരിപ്പിക്കുവന് പ്രത്യേക വിളി സ്വീകരിച്ച വ്യക്തിയാണ് ആന്റണി അച്ചനെന്നു എസ്എംഐ സഭയുടെ ജനറല്‍ സിസ്റ്റര്‍ ഈസബെല്‍ ഫ്രാന്‍സിസ് പറഞ്ഞു.
വികാര്‍ ജനറാള്‍ ഫാ. ജോസി താമരശേരി അനുഗ്രഹ പ്രഭാഷണം നടത്തി. നസ്രത്ത് കാര്‍മല്‍ ആശ്രമപ്രിയോര് ഫാ. പോള്‍ തുണ്ടുപറമ്പില്‍ ജുബിലി മെമന്റോ നല്കി.
മുഹമ്മ സിഎംഐ ആശ്രമ ആത്മീയ ഉപദേഷ്ടാവ് ഫാ. ജോണ്‍ ചിറയില്‍ സിഎംഐ ജുബിലി സമ്മാനം നല്കി. റവ ഡോ. സാംജി വടക്കേടം, ഫാ. ജോസഫ് കുറുപ്പശേരി, ഫാ. ആന്റണി കാട്ടുപ്പാറ, ജേക്കബ് മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.