അപ്രതീക്ഷിതമായി കെ.സി എത്തി; അമ്പരപ്പ് മാറാതെ പാര്‍വതി ഗോപകുമാര്‍
1417464
Friday, April 19, 2024 11:54 PM IST
ആലപ്പുഴ: അമ്പലപ്പുഴ കോമന അമ്പാടി വീട്ടില്‍ അപ്രതീക്ഷിതമായാണ് കെ.സി. വേണുഗോപാല്‍ എത്തുന്നത്.
ആദ്യം ഒന്ന് അമ്പരന്നെങ്കിലും തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും തന്നെ കാണാനും അഭിനന്ദിക്കാനും നേരിട്ട് എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനെ പാര്‍വതി ഗോപകുമാറും മുത്തശിമാരും ഊഷ്മളമായി സ്വീകരിച്ചു.
ഡെപ്യൂട്ടി തഹസില്‍ദാരായ അച്ഛന് ഗോപകുമാറും സ്കൂള്‍ അധ്യാപികയായ അമ്മ ശ്രീജയും പ്രവൃത്തിദിനമായതിനാല്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഗോപകുമാറിന്റെ അമ്മ രമണിയും ശ്രീജയുടെ അമ്മ രാധാമണിയും കൊച്ചുമകളെ അഭിനന്ദിക്കാനായി കെസി എത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു. സിവില്‍ സര്‍വീസസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ പാര്‍വതിയെ കെ.സി. പൊന്നാട അണിയിച്ച് ആദരിച്ചു. വാഹനാപകടത്തില്‍ വലംകൈ നഷ്ടപ്പെട്ട പാര്‍വതി ഇടംകൈകൊണ്ട് പരീക്ഷ എഴുതിയാണ് 282-ാം റാങ്ക് നേടിയത്.