കെസിക്കുവേണ്ടി ഇമ്രാന് പ്രതാപ് ഗാര്‍ഹി ഇന്ന് പ്രചാരണത്തിനിറങ്ങും
1416317
Sunday, April 14, 2024 5:00 AM IST
ആലപ്പുഴ: പ്രശസ്ത ഉറുദു കവിയും രാജ്യസഭാ എംപിയുമായ ഇമ്രാന് പ്രതാപ് ഗാര്‍ഹി വിഷുദിനമായ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനായി പ്രചാരണത്തിനിറങ്ങും. അരൂര്‍ നിയോജകമണ്ഡലത്തിലെ അരൂക്കുറ്റിയില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും.
തുടര്‍ന്ന്, 5.30ന് അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ സക്കരിയ ബസാര്‍, 6.30ന് ഹരിപ്പാട് നിയോജകമണ്ഡലത്തിലെ തൃക്കുന്നപ്പുഴ, ഏഴരയ്ക്ക് കായംകുളം നിയോജകമണ്ഡലം, എട്ടരയ്ക്ക് കരുനാഗപ്പള്ളി നിയോജകമണ്ഡലം എന്നിവിടങ്ങളിലും അദ്ദേഹം പ്രസംഗിക്കും. വരും ദിവസങ്ങളില്‍ കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കൂടുതല്‍ ദേശീയ നേതാക്കള്‍ ജില്ലയില്‍ എത്തും.
കെ.സി. വേണുഗോപാലിന്റെ ഫ്ലക്സുകളും പോസ്റ്ററുകളും നശിപ്പിക്കുന്നതായി പരാതി
ആലപ്പുഴ: അലപ്പുഴ നഗസഭാ പരിധിയിലെ എ.എൻ. പുരത്ത് യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ ഫ്ലക്സുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. സംഘർഷസാധ്യത സൃഷ്ടിക്കാനാണ് ഇത്തരം പ്രകോപനങ്ങളെന്നും പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിച്ചവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷോളി സിദ്ധകുമാർ ആലപ്പുഴ സൗത്ത് പോലീസിൽ പരാതി നൽകി.