നിർമാണ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു
1397028
Sunday, March 3, 2024 5:19 AM IST
മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴവടക്ക് മണ്ണാനേത്ത് പുത്തൻവീട്ടിൽ മുരുകൻ (46) ആണ് മരിച്ചത്. കണ്ടിയൂരുള്ള വീട്ടിൽ നിർമാണ ജോലി ചെയ്യവേ വീട്ടിനുള്ളിൽ വലിച്ചിരുന്ന ഇലക്ട്രിക് വയറിൽ നിന്നു ഷോക്ക് ഏൽക്കുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കായംകുളം ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ഇന്നലെ മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ഗീത. മക്കൾ: അഭിജിത്, അനഘ.