എഴുത്തുകൂട്ടം ക്യാമ്പ് നടത്തി
1396222
Thursday, February 29, 2024 1:55 AM IST
മങ്കൊമ്പ്: പൊതുവിദ്യാലയങ്ങളിലെ യുപി, ഹൈസ്കൂൾ തലങ്ങളിലെ വായനയിലും എഴുത്തിലും അഭിരുചിയുള്ള കുട്ടികൾക്കായി സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ എഴുത്തുകൂട്ടം സാഹിത്യ രചനാ ക്യാമ്പ് സംഘടിപ്പിച്ചു.
പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനും എഴുത്തിലേക്ക് നയിക്കുന്നതിനുമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂളുകളിലെ വായനാക്കൂട്ടങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് രണ്ടു ദിവസങ്ങളിലായി മങ്കൊമ്പ് ബ്രൂക്ഷോറിൽ നടക്കുന്ന എഴുത്തുകൂട്ടം ക്യാമ്പിൽ പങ്കെടുക്കുന്നത്.
വെളിയനാട് ബിആർസിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. വെളിയനാട് ബ്ലോക്ക് പ്രോജക്ട് കോ-ഓർ ഡിനേറ്റർ സി. മധു അധ്യക്ഷത വഹിച്ചു. 45 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.