തുമ്പോളി പള്ളിയില്‍ ഓഫീസാളന്മാരെ തെരഞ്ഞടുത്തു
1375334
Sunday, December 3, 2023 12:42 AM IST
ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് ഇടവകയില്‍ പരിശുദ്ധ അമലോത്ഭവമാതാവിന്റെ ദര്‍ശനത്തിരുനാളിനോടനുബന്ധിച്ചു ചേര്‍ന്ന ഇലക്തോരന്മാരുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ 2023-24ലേക്കുള്ള ഓഫീസാളന്മാരെയും മേശക്കാരെയും തെരഞ്ഞെടുത്തു.
2023ലെ പ്രസുദേന്തി സതീഷ് കൊച്ചീക്കാരന്വീട്, ദസ്രേര്-സ്റ്റീഫന്‍ ജയിംസ് കൊച്ചിക്കാരന്വീട്. പ്രൊക്കുറദോര്- വര്‍ഗീസ് പസ്കാള് ആറാട്ടുകുളങ്ങര, ഇസ്ക്യമോന്-ജോസഫ് കാരിക്കാത്ത്.
ഇന്ന് ഇടവകയില്‍ തൊഴിലാളി ദിനം- രാവിലെ ആറിനും 8.30നും ദിവ്യബലി. ഏഴിന് തൊഴിലുപകരണങ്ങളും വാഹനങ്ങളും വെഞ്ചിരിക്കും. വൈകുന്നേരം 6.30ന് ദിവ്യബലി- ഫാ. ജോര്‍ജ് കിഴക്കേവീട്ടില്‍. വചനസന്ദേശം- ഫാ. ആന്‍സണ്‍ സേവ്യര്‍ അറുകുലശേരി.