മകളും ശിഷ്യയും ഫസ്റ്റടിച്ചു മനസ് നിറഞ്ഞ് ഗുരു
1374571
Thursday, November 30, 2023 1:00 AM IST
ചേർത്തല: കലോത്സവത്തില്‍ മകള്‍ക്കും ശിഷ്യയ്ക്കും ഒന്നാംസ്ഥാനം. ഭരണിക്കാവ് അജയ്കുമാറിനാണ് ഈ അപൂര്‍വ സൗഭാഗ്യം. ഹയർ സെക്കൻഡറി ശാസ്ത്രീയ സംഗീതത്തിൽ മകള്‍ മാവേലിക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്. ലക്ഷ്മി ഒന്നാം സ്ഥാനം നേടിയപ്പോള്‍ ചെന്നിത്തല മഹാത്മ ഗേള്‍സ് ഹൈസ്കൂളിലെ ശിഷ്യ ശ്രീരഞ്ജിനി ലളിതഗാനം, ശാസ്ത്രീയസംഗീതം എച്ച്എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. മകള്‍ ലക്ഷ്മി കഴിഞ്ഞവര്‍ഷം സംസ്ഥാനമത്സരത്തിലെ വയലിന് മത്സരത്തില്‍ ജേതാവാണ്. അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞൻ ഭരണിക്കാവ് അജയ്കുമാര്‍ മാവേലിക്കര തൃമൂര്‍ത്തി എന്നപേരില്‍ സംഗീത അക്കാഡമിയും നടത്തുന്നുണ്ട്.