തിമിര റെറ്റിനോപ്പതി നിർണയ ക്യാമ്പ്
1374237
Wednesday, November 29, 2023 12:13 AM IST
മാന്നാർ: മന്ത്രി സജി ചെറിയാൻ ചെയർമാനായ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും ആലപ്പുഴ ജില്ലാ സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെയും മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാവുക്കര എൻഎസ്എസ് കരയോഗം സ്കൂൾ അങ്കണത്തിൽ തിമിര, റെറ്റിനോപ്പതി, ഗ്ലോക്കോമ നിർണയ ക്യാമ്പ് നടത്തി.
ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഒഫ്താൽമോളജിസ്റ്റ് ഡോ. നവജീവൻ, ജില്ല ഓഫ്താൽമിക് കോ-ഓർഡിനേറ്റർ എം.വി. ജയ, മാന്നാർ സാമൂഹികാരോഗ്യകേന്ദ്രം ഓപ്റ്റോമെട്രിസ്റ്റ് ഏബ്രഹാം വർഗീസ്, രശ്മി, രഞ്ജിനി എന്നിവരുടെ നേതൃത്വത്തിൽ എഴുപതോളം പേരെ പരിശോധിച്ചതിൽ 12 പേരിൽ തിമിരവും 8 പേരിൽ റെറ്റിനോപ്പതിയും ഒരാളിൽ ഗ്ലോക്കോമയും കണ്ടെത്തി.