സഹപാഠിക്ക് ഭവനമൊരുക്കാന്‍ മേളയില്‍ തുടങ്ങിയ തട്ടുകട ഹിറ്റായി
1373932
Monday, November 27, 2023 11:39 PM IST
ചേര്‍ത്തല: സഹപാഠിക്ക് ഭവനമൊരുക്കാന്‍ മേളയില്‍ തട്ടുകടയിട്ട് മുട്ടം ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ശ്രദ്ധാകേന്ദ്രമാകുന്നു.
പ്രോഗ്രാം ഓഫീസര്‍ റീത്താകുര്യന്റെ നേതൃത്വത്തില്‍ നൂറോളം എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ കലോത്സവവേദിയില്‍ വിവിധങ്ങളായ കാര്യ നിര്‍വഹണത്തോടൊപ്പമാണ് സഹപാഠിക്ക് തണലൊരുക്കാന്‍ തട്ടുകട ഒരുക്കിയിരിക്കുന്നത്.
പിള്ളേരുടെ തട്ടുകട എന്നുപേരിട്ടുള്ള കടയില്‍ അധികം പണച്ചെലവില്ലാതെ ലൈവായി ചൂടോടെ വിവിധതരം ബജികള്‍, പരിപ്പുവട, ഉഴുന്നുവട, പഴംപൊരി തുടങ്ങി ചെറുകടികള്‍ കഴിക്കാം എന്ന പ്രത്യേകതയുണ്ട്. കൂള്‍ഡ്രിംഗ്സും കൂടാതെ ബിരിയാണി, കപ്പബിരിയാണി തുടങ്ങിയ സ്പെഷ്യല്‍ ഐറ്റംസും ഇവിടെയുണ്ട്.
ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം സഹപാഠിക്ക് ഭവനം നിര്‍മാണത്തിനായി വിനിയോഗിക്കുമെന്ന വിവരം അറിഞ്ഞതോടെ തട്ടുകട മേളയില്‍ ഹിറ്റായി.