മദർ തെരേസ സമൂഹത്തിന് മഹനീയ മാതൃക: മാർ പെരുന്തോട്ടം
1340005
Tuesday, October 3, 2023 11:51 PM IST
ചങ്ങനാശേരി: ക്രൈസ്തവ മിഷനറിമാരും അതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരും തിരസ്കരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ മദർ തെരേസയുടെ ജീവിതം സമൂഹത്തിന് മഹനീയ മാതൃകയാണെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന മദർ തെരേസയോടൊപ്പം യൂത്ത് വാക്ക്എന്ന പരിപാടി കുന്നന്താനം ദൈവപരിപാലന ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപത കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷൈൻ ജോസഫ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി കുന്നന്താനം ദൈവപരിപാലന ഭവൻമേധാവി സിസ്റ്റർ റോസിലിനെ ആദരിച്ചു. ഏതു പ്രതിസന്ധിയിലും ഇത്തരം പ്രവർത്തനം മുന്നോട്ടു പോകുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. കേരള കാത്തലിക് ഫോറത്തിന്റെ വൈസ് പ്രസിഡന്റ് ഷിജി ജോൺസൺ, ചലച്ചിത്ര സംവിധായകനും നിർമാതാവുമായ ജോൺ പോൾ, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ്, ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര, അതിരൂപത സെക്രട്ടറി ജോർജ്കുട്ടി മുക്കത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് രാജേഷ് ജോൺ, ഗ്ലോബൽ മീഡിയ ജനറൽ കോ-ഓർഡിനേറ്റർ ബിനു ഡൊമിനിക്, അതിരൂപത യൂത്ത് കൗൺസിൽ ജനറൽ കോ-ഓർഡിനേറ്റർ ജിനോ ജോസഫ്, ഗ്ലോബൽ മീഡിയ കോ-ഓർഡിനേറ്റർ മനു ജെ. വരാപ്പള്ളി, ഫാ. തോമസ് പ്ലാന്തോട്ടം, ഫാ. വർഗീസ് മൂന്നുപറയിൽ, തൃക്കൊടിത്താനം ഫൊറോന ജനറൽ കോ-ഓർഡിനേറ്റർ മെർലിൻ മാത്യു എന്നിവർ പ്രസംഗിച്ചു.