വയോജനദിനം ആചരിച്ചു
1339753
Sunday, October 1, 2023 10:35 PM IST
ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലപ്പുഴ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. ഡോ. ആർച്ച ലത ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി പ്രസിഡന്റ് എം.വി. മണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സോമനാഥപിള്ള, പി.എസ് ശ്രീധരൻ, എസ്. രാമഭദ്രൻ നായർ, സി.ബി. ശാന്തപ്പൻ, എസ്. ശുഭ എന്നിവർ പങ്കെടുത്തു.