തിരികെ സ്കൂളിൽ: ജില്ലാതല ഉദ്ഘാടനം ഇന്ന്
1339505
Sunday, October 1, 2023 12:20 AM IST
ആലപ്പുഴ: കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകുന്ന തിരികെ സ്കൂളിൽ കാന്പയിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ പത്തിന് പുലിയൂർ പേരിശേരി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും.
ഇന്നു മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിലെ പൊതു അവധി ദിവസങ്ങളിൽ മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകും. ജില്ലയിൽ ഇന്ന് 78 സിഡിഎസുകളിലായി 84 സ്കൂളുകളിൽ 551 ക്ലാസ് മുറികളിലായി 1063 ആർ.പിമാർ ഒരേ സമയം ക്ലാസുകൾക്ക് നേതൃത്വം നൽകും.