ആലപ്പുഴ: സിബിഎസ്ഇ സ്കൂള്‍ കൂട്ടായ്മയായ സഹോദയയുടെ 17-ാമത് ജില്ലാ കലോത്സവത്തിനു ആലപ്പുഴ എസ്ഡിവി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. രചനാ മത്സരങ്ങളാണ് ഇന്നലെ നടന്നത്. രാവിലെ ഒമ്പതിനു നടന്ന ചടങ്ങില്‍ സഹോദയ പ്രസിഡന്റ് എ. നൗഷാദ് പതാക ഉയര്‍ത്തി.
എസ്ഡിവി മാനേജിംഗ് കമ്മിറ്റി പ്രസിഡന്റും എസ്ഡിവി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജരുമായ ആര്. കൃഷ്ണന്, പ്രിന്‍സിപ്പല്‍ സവിത എസ്. ചന്ദ്രന്, സഹോദയ ഭാരവാഹികളായ റവ. ഡോ. സാംജി വടക്കേടം സിഎംഐ, സിസ്റ്റര്‍ സെബി മേരി, ഡയാന ജേക്കബ്, ആശാ യതീഷ്, കെ.ജെ. സന്ധ്യാവ്, സിസ്റ്റര്‍ എം.ആര്. റീന എന്നിവര്‍ പങ്കെടുത്തു.