ആലപ്പുഴ: ആര്യാട് ചെറുപുഷ്പ ദേവാലയത്തിന്റെ സുവർണജൂബിലി വർഷം സമാപനം ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു . പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളി വികാരി ഫാ.സിറിയക് കോട്ടയിൽ അധ്യക്ഷത വഹിച്ചു.
വികാരി ഫാ. പ്രിയേഷ് മൈലപറമ്പിൽ സ്വാഗതവും ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ, വാർഡംഗം ടി.ആർ. വിഷ്ണു, ഫാ. ജോസഫ് പുതുപ്പറമ്പിൽ, സിസ്റ്റർ ലിൻസി സിഎസ്എൻ, ഫാ. ജോസ് ചെറുപ്ലാവിൽ, ഫാ. ബെനഡിക്ട് പുലിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. റിനോഷ് ഒ. ഫ്രാൻസിസ് ഉള്ളാടംപറമ്പിൽ നന്ദി പറഞ്ഞു.