ചേർത്തല: സാധാരണക്കാരന്റെ ആശ്രയമായ സഹകരണ പ്രസ്ഥാനത്തെ വരിഞ്ഞു മുറുക്കി തങ്ങളുടെ വരുധിയിലാക്കുക എന്ന ഏക ലക്ഷ്യം മാത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുള്ളതെന്ന് യുഡിഎഫ് ചെയർമാനും സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റുമായ സി.കെ. ഷാജിമോഹൻ.
സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റി ചേർത്തല ഹെഡ് പോസ്റ്റഫിസിനു മുൻവശത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുവന്നൂർ അഴിമതി സഹകരണ മേഖലയുടെ പ്രതിഛായ തകർക്കാൻ ഇടയായതിന്റെ കാരണം അഴിമതിക്കു കൂട്ടുനിക്കുന്ന സിപിഎം സമീപനമാണ്.
മൾട്ടി സ്റ്റേറ്റ് സംഘങ്ങൾ യഥേഷ്ടം സ്ഥാപിച്ച് സഹകരണ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യവിരുദ്ധമായ നിയമനിർമാണങ്ങളിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ ജനാധിപത്യവേദി സംസ്ഥാന നിർവാഹക സമിതി അംഗം കെ.ആർ. രാജേന്ദ്രപ്രസാദ് അധ്യക്ഷ തവഹിച്ചു. ടി.കെ. പ്രഥുലചന്ദ്രൻ, ടി. സുബ്രമണ്യദാസ്, കെ.സി. ആന്റണി, അസീസ് പായിക്കാട്, പി.ടി. രാധാകൃഷ്ണൻ, രഘുവരൻ, അഡ്വ. കെ.ജെ. സണ്ണി, സജി കുര്യാക്കോസ്, ആർ. ശശിധരൻ, എസ്.കൃഷ്ണകുമാർ, പി. ഉണ്ണികൃഷ്ണൻ, വി.എൻ. അജയൻ, ബി. ഭാസി, പി.എൻ. രാധകൃഷ്ണൻ, രാജു അർത്തുങ്കൽ, ജോയിച്ചൻ, ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.