നെല്ലിന്റെ തുക നൽകാൻ സർക്കാരിനു പണമില്ല: കെ.സി. വേണുഗോപാൽ
1338275
Monday, September 25, 2023 10:47 PM IST
അമ്പലപ്പുഴ: ഹെലികോപ്റ്റർ വാങ്ങാനും ധൂർത്തിനും പണമുണ്ട് സംഭരിച്ച നെല്ലിന്റെ തുക നൽകാൻ സർക്കാരിനു പണമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിനെത്തുടർന്നുള്ള സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആന്മഹത്യ ചെയ്ത കർഷകൻ വണ്ടാനം നീലികാട് ചിറയിൽ രാജപ്പന്റെ വീട്ടിലെത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെസി.
കൃഷിക്കാരെ നിലനിർത്താൻ കഴിയാത്ത സർക്കാർ സർക്കാരാണെന്ന് എങ്ങനെ പറയാൻ കഴിയും. നെല്ലിന്റെ കൂലി കൊടുക്കാൻ വൈകുന്നതോടൊപ്പം കൊയ്ത നെല്ല് എടുക്കാനും വൈകുകയാണ്. കൃഷിക്കാരോടുള്ള മുൻഗണന ഈ സർക്കാരിനു തീരെ കുറവാണ്. അതിന്റെ രക്തസാക്ഷിയാണ് രാജപ്പനെന്ന കർഷകനെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.