പോലീസ് മേധാവിക്കു പരാതി നൽകി
1337270
Thursday, September 21, 2023 11:19 PM IST
മങ്കൊമ്പ്: പുളിങ്കുന്ന് താലൂക്ക് ആശുപത്രി പാലത്തിലെ ഗതാഗതം നിയന്ത്രിച്ചിരുന്ന ഹോം ഗാർഡിനെ പിൻവലിച്ചത് പ്രതിഷേധാർഹമാണെന്ന് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രമോദ് ചന്ദ്രൻ പറഞ്ഞു.
ഹോം ഗാർഡിനെ ഒഴിവാക്കിയതു മൂലം രണ്ടുവശത്തുനിന്ന് ഒരുപോലെ വാഹനങ്ങൾ കയറി വലിയ തർക്കത്തിലേക്കു പോകുന്നു. താലൂക്ക് ആശുപത്രി, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങളിലേക്ക് പോകേണ്ടവർ ഈ പാലമാണ് ഉപയോഗിക്കുന്നത്.വളരെ തിരക്കേറിയ ഇവിടെ ഹോം ഗാർഡിന്റെ ആവശ്യം അനിവാര്യമാണ്.
ആയതിനാൽ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി ഈ പാലത്തിലെ ഗതാഗതനിയന്ത്രണം ഹോം ഗാർഡിനെ തിരികെ ഏൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ചു ജില്ലാ പോലീസ് മേധാവിക്ക് പ്രമോദ് ചന്ദ്രൻ കത്തുനൽകി.