ഭക്ഷ്യസ്ഥാപനങ്ങളിൽ സംയുക്ത പരിശോധന
1336787
Tuesday, September 19, 2023 10:47 PM IST
ചാരുംമൂട്: കുറത്തികാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും തെക്കേക്കര പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാർ, ഫ്രൂട്ട്സ് സ്റ്റാൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും ഹെൽത്ത് കാർഡ് തുടങ്ങി മറ്റ് രേഖകൾ ഇല്ലാതെയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നോട്ടീസ് നൽകുകയും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
പരിശോധനയ്ക്ക് ഹെൽത്ത് സൂപ്പർവൈസർ രവികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഉമാ കൃഷ്ണൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സൂരജ്, റോബിൻ, നയന, പഞ്ചായത്ത് ഹെഡ് ക്ലർക്ക് സനിൽ കുമാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷിജിന, ഡ്രൈവർ അനീഷ് എന്നിവരടങ്ങുന്ന സംഘം നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്നും മെഡിക്കൽ ഓഫീസർ ഡോ. സാബു സുഗതൻ അറിയിച്ചു.