ഓൺലൈൻ ഫിനാൻസ് തട്ടിപ്പ്: അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ്-എം
1336585
Tuesday, September 19, 2023 12:01 AM IST
ആലപ്പുഴ: ഓൺലൈൻ ഫിനാൻസ് തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ്-എം. ഓൺലൈൻ ഇടപ്പാടുകളിലൂടെ അടിക്കടി ഉണ്ടാകുന്ന ആത്മഹത്യകൾക്ക് ഉത്തരവാദികളായ സാമ്പത്തിക സ്ഥാപനങ്ങളെ നിരോധിക്കുകയും ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കണമെന്നും കേരള കോൺഗ്രസ്-എം ആലപ്പുഴ ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് പറഞ്ഞു.
ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് കളരിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്. വാസുദേവൻ നായർ, ടി. കുര്യൻ, ഷീൻ സോളമൻ തുടങ്ങിയ വർ പ്രസംഗിച്ചു.