തിരുനാളിനു കൊടിയേറി
1301690
Sunday, June 11, 2023 2:35 AM IST
എടത്വ: തായങ്കരി സെന്റ് ആന്റണീസ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് ഫാ. ജോസഫ് കൊച്ചുചിറയില്‍ കൊടിയേറ്റി. വികാരി ഫാ. ജേക്കബ് ചെത്തിപ്പുഴ സഹകാര്‍മികനായിരുന്നു.
എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന. ഫാ. ജോസഫ് കൊച്ചുചിറയില്‍, ഫാ. ടോണി മണിയന്‍ചിറ, ഫാ. ജേക്കബ് ചെത്തിപ്പുഴ, ഫാ. ജോണ്‍ വടക്കേക്കളം, ഫാ. തോമസ് കാരക്കാട്, ഫാ. ടോം ആര്യങ്കാല, ഫാ. തോമസ് പാറത്തോട്ടാല്‍, ഫാ. ജെറിന് അഞ്ചില്‍ അട്ടിച്ചിറ, ഫാ. ജിജോ മുട്ടേല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 17ന് വൈകുന്നേരം 6.30ന് യൗസേപ്പിതാവിന്റെ കുരിശടിയിലേക്ക് പ്രദക്ഷിണം-ഫാ. ലിബിന് തുണ്ടുകളം. 18ന് തിരുനാള്‍ ദിനത്തില്‍ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. 10ന് തിരുനാൾ കുര്‍ബാന-ഫാ. മാര്ട്ടിന് മുപ്പതില്‍ച്ചിറ, സന്ദേശം-ഫാ. ജോസഫ് കൊല്ലാറ. ലദീഞ്ഞ്, തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. തോമസ് കാരക്കാട് കാര്‍മികനാകും.
ചേർത്തല: പതിനൊന്നാം മൈൽ സെന്റ് ആന്റണീസ് കുരിശടിയിലെ തിരുനാളിനു കൊടിയേറി. വികാരി ഫാ. കുര്യൻ ഭരണികുളങ്ങര മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന, പ്രസംഗം, പ്രദക്ഷിണം. ഫാ. ചാക്കോ കിലുക്കൻ മുഖ്യകാർമികത്വം വഹിക്കും.