ജലഗതാഗത വകുപ്പില്‍ സ്ഥലംമാറ്റത്തിനെതിരേ ജീവനക്കാര്‍
1301430
Friday, June 9, 2023 11:15 PM IST
എടത്വ: ജലഗതാഗത വകുപ്പിലെ പൊതു സ്ഥലംമാറ്റത്തിനെതിരേ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍. ജല ഗതാഗത വകുപ്പില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊതു സ്ഥലംമാറ്റം നടന്നത്. ഇതോടെ നിരവധി ജീവനക്കാര്‍ ദീര്‍ഘദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടിവരും. മറ്റു വകുപ്പുകളില്‍ എല്ലാ വര്‍ഷവും ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടക്കുന്പോള് ജല ഗതാഗത വകുപ്പില്‍ മാത്രം 16 വര്‍ഷം കൂടിയിരിക്കുമ്പോഴുള്ള സ്ഥലംമാറ്റ വ്യവസ്ഥ നീതികേടും വഞ്ചനാപരവുമാണെന്ന് ജീവനക്കാര്‍ പറയുന്നു.
കൂടാതെ കഴിഞ്ഞ 16 വര്‍ഷമായി വകുപ്പിലെ സ്പെഷല്‍ റൂള്‍ ഭേദഗതി ചെയ്യാനും വകുപ്പ് അധിക്യതര്‍ക്ക് സാധിച്ചിട്ടില്ല. പിഎസ്സി അംഗീകരിച്ച സ്പെഷല്‍ റൂള്‍ ഭേദഗതി താമസിപ്പിക്കുന്നത് വകുപ്പിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരോടു കാണിക്കുന്ന തികഞ്ഞ വഞ്ചനയാണ്.
അടിയന്തരമായി ഗതാഗത മന്ത്രി ഇടപ്പെട്ട് സ്പെഷല്‍ റൂള്‍ ഭേദഗതി ചെയ്യണമെന്നും എല്ലാ വര്‍ഷവും ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടത്തണമെന്നും സ്ഥലംമാറ്റത്തില്‍ ജോലിഭാരക്കുറവുള്ള മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരില്‍ സുഖമില്ലാത്തവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് മാനദണ്ഡത്തില്‍ പരിഗണിക്കണന്നും ഓപ്പറേറ്റിംഗ് വിഭാഗം ആവശ്യപ്പെട്ടു.