ബോട്ടുകള്‍ക്ക് കേടുപാടുകള്‍ പതിവായി; ജെട്ടികളില്‍ താങ്ങുകുറ്റികള് സ്ഥാപിക്കണം
1301429
Friday, June 9, 2023 11:15 PM IST
എടത്വ: ബോട്ടുജെട്ടികളില്‍ താങ്ങുകുറ്റികള് സ്ഥാപിക്കണമെന്ന് സ്രാങ്ക് അസോസിയേഷന് ആവശ്യപ്പെട്ടു. ജല ഗതാഗത വകുപ്പിലെ എടത്വ സ്റ്റേഷനില്‍ നിന്നു സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്ക് ജെട്ടികളില്‍ താങ്ങുകുറ്റികള് ഇല്ലാത്തതുമൂലം ബോട്ടുകള്‍ക്ക് കേടുപാടുകള്‍ പതിവായിരിക്കുകയാണ്.
എടത്വായില്നിന്നു നെടുമുടിയിലേക്കും കൈനകരിയിലേക്കുമുള്ള മിക്ക ജെട്ടികളിലും താങ്ങു കുറ്റികളോ ടയറുകളോ ഇല്ലാത്തതുമൂലം ബോട്ടുകള്‍ ജെട്ടികളില്‍ ഇടിച്ച് അപകടമുണ്ടാകുന്നു. ഇതുമായി ബന്ധപ്പെട്ട് നിരന്തരം പരാതികള്‍ അധികാരികള്‍ക്ക് നല്‍കിയിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
അടിയന്തരമായി ബോട്ടുജെട്ടികളില്‍ താങ്ങുകുറ്റികള് സ്ഥാപിക്കണമെന്ന് സ്രാങ്ക് അസോസിയേഷന് എടത്വ യൂണിറ്റ് കമ്മറ്റി ആവിശ്യപ്പെട്ടു. എടത്വ യൂണിറ്റ് പ്രസിഡന്റ് ശ്യാമിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ യോഗം സ്രാങ്ക് അസോസിയേഷന് സംസ്ഥാന സെക്രട്ടറി വച കെ.ആര് ഉത്ഘാടനം ചെയ്തു. സെക്രട്ടറി പ്രദോഷ് കുട്ടന്, സുധി, മനോജ് എന്നിവര്‍ പ്രസംഗിച്ചു.