ആക്രിക്കടകളിൽ മോഷണം: ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
1301426
Friday, June 9, 2023 11:15 PM IST
ചാരുംമൂട്: ആക്രിക്കടകളിൽ മോഷണം നടത്തിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പഞ്ചാബ് ജലന്ധർ ന്യൂ ഗൗതം നഗർ കപൂർത്തല റോഡ് ഭാഗത്ത് താമസിക്കുന്ന നീരജ് പ്രസാദ് (29) ആണ് പിടിയിലായത്. ചാരുംമൂടിന് സമീപമുള്ള ആക്രിക്കടയിൽ നിന്നു 35,000 രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങളും ചെമ്പുകമ്പികളും മോട്ടോർ കോയിലുകളും മോഷണം പോയ കേസിലാണ് ഇയാൾ പിടിയിലായത്. പട്ടാപ്പകൽ അടഞ്ഞുകിടന്ന ഷോപ്പ് കുത്തിത്തുറന്നാണ്
മോഷണം നടത്തിയത്. നൂറനാട് പോലീസിൽ കടയുടമ തടത്തിവിളയിൽ സാബുവിന്റെ പരാതിയിൽ ചുഴലിക്കൽ അമ്മ ലോഡ്ജിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിഐ ശ്രീജിത്ത് പി, എസ്ഐ നിതീഷ്, എഎസ്ഐ രാജേന്ദ്രൻ, എസ്സിപിഒ സിനു വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.