കെ​എ​സ്ആ​ര്‍​ടി​സി ക​ണ്‍​സ​ഷ​ന്‍: ശ്ര​ദ്ധി​ക്കേ​ണ്ട പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ
Wednesday, June 7, 2023 11:03 PM IST
ആ​ല​പ്പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡി​നാ​യി അ​പേ​ക്ഷി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​വി​ൽവ​ന്നു. ഇ​തു പ്ര​കാ​ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ യാ​ത്രാ​പാ​സ് ല​ഭ്യ​മാ​കു​ക. ട്രാ​ൻ​സ്പോ​ർ​ട്ട് സ്റ്റാ​ൻ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തു പ്ര​കാ​രം വി​വ​ര​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​താ​ണ്.
സ്കൂ​ൾ
1.സ്‌​കൂ​ള്‍ അ​ധി​കാ​രി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷേ ഫോം, 2. ​സ്‌​കൂ​ള്‍ ഐ​ഡി കോ​പ്പി, 3. ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി, 4. റേ​ഷ​ന്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി (കു​ട്ടി​യു​ടെ പേ​ര്, ബി​പി​എ​ല്‍/​എ​പി​എ​ല്‍ തെ​ളി​യി​ക്കു​ന്ന പേ​ജ്), 5. എ​പി​എ​ല്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന കു​ട്ടി​ക​ള്‍ മാ​താ​പി​താ​ക്ക​ളു​ടെ പാ​ന്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പും സ​ത്യ​വാ​ങ്മൂ​ല​വും, 6. ഫോ​ട്ടോ 2/3 എ​ണ്ണം.
കോ​ള​ജ്
1. കോ​ള​ജ് അ​ധി​കാ​രി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ ഫോം, 2. ​കോ​ള​ജ് ഐ​ഡി കോ​പ്പി, 3. ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി, 4. റേ​ഷ​ന്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി (കു​ട്ടി​യു​ടെ പേ​ര് ബി​പി​എ​ല്‍/എ​പി​എ​ല്‍ തെ​ളി​യി​ക്കു​ന്ന പേ​ജ്), 5. കോ​ഴ്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് (എ​യ്ഡ​ഡ്/ സെ​ല്‍​ഫ് ഫൈ​നാ​ന്‍​സ് എ​ന്ന് പ്ര​ത്യേ​കം അ​ധി​കാ​രി രേ​ഖ​പ്പെ​ടു​ത്ത​ണം, 6.എ​പി​എ​ല്‍ വ​രു​ന്ന കു​ട്ടി​ക​ള്‍ മാ​താ​പി​താ​ക്ക​ളു​ടെ പാ​ന്‍​കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പും സ​ത്യ​വാ​ങ്മൂ​ല​വും ന​ല്‍​ക​ണം, 7. ഫോ​ട്ടോ 2/3 എ​ണ്ണം.
പൊ​തു​നി​ർ​ദേ​ശ​ങ്ങ​ൾ
1. സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍, സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍, സ്‌​പെ​ഷ​ലി ഏ​ബി​ള്‍​ഡ് ആ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തൊ​ഴി​ല്‍ വൈ​ദ​ഗ്ധ്യം ന​ല്‍​കു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ക​ണ്‍​സ​ഷ​ന്‍ നി​ല​വി​ലെ രീ​തി​യി​ല്‍ തു​ട​രും.
2. സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ കോ​ള​ജു​ക​ള്‍, സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ന്‍​കം ടാ​ക്‌​സ്, ഐ​ടി​സി (ഇ​ന്‍​പു​ട്ട് ടാ​ക്‌​സ് ക്രെ​ഡി​റ്റ്, ജി​എ​സ്ടി) എ​ന്നി​വ ന​ല്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ കു​ട്ടി​ക​ള്‍ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ക​ണ്‍​സ​ഷ​ന്‍ അ​നു​വ​ദി​ക്കും.
3. സെ​ല്‍​ഫ് ഫൈ​നാ​ന്‍​സ് കോ​ള​ജു​ക​ളി​ലെ​യും സ്വ​കാ​ര്യ അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ​യും ബി​പി​എ​ല്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും സൗ​ജ​ന്യ ക​ണ്‍​സ​ഷ​ന്‍ കാ​ർ​ഡ് അ​നു​വ​ദി​ക്കും.
4. സെ​ല്‍​ഫ് ഫൈ​ന​ന്‍​സിം​ഗ് കോ​ള​ജു​ക​ള്‍, സ്വ​കാ​ര്യ അ​ണ്‍​എ​യ്ഡ​ഡ്, റെ​ക്ക​ഗ്നൈ​സ്ഡ് സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വ യ​ഥാ​ര്‍​ഥ ടി​ക്ക​റ്റി​ന്റെ 35 ശ​ത​മാ​നം തു​ക വി​ദ്യാ​ര്‍​ഥി​യും 35 ശ​ത​മാ​നം തു​ക മാ​നേ​ജ്‌​മെ​ന്റും ഒ​ടു​ക്കേ​ണ്ട​തും വി​ദ്യാ​ര്‍​ഥി​ക​ള്‍ യാ​ത്രാ നി​ര​ക്കി​ന്‍റെ 30 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടി​ല്‍ ക​ണ്‍​സ​ഷ​ന്‍ അ​നു​വ​ദി​ക്കും.
5. പെ​ന്‍​ഷ​ന്‍​കാ​രാ​യ പ​ഠി​താ​ക്ക​ള്‍, ബാ​ധ​ക​മ​ല്ലാ​ത്ത റെ​ഗു​ല​ര്‍ കോ​ഴ്‌​സ് പ​ഠി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ക​ണ്‍​സ​ഷ​ന്‍ ആ​നു​കൂ​ല്യം ന​ല്‍​കി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി 25 വ​യ​സ്.