പരിസ്ഥിതി ദിനാചരണം
1300581
Tuesday, June 6, 2023 10:43 PM IST
മങ്കൊമ്പ്: ഫാ. തോമസ് പോരൂക്കര സെൻട്രൽ സ്കൂളിലെ പരിസ്ഥിതി ദിനാചരണപരിപാടികൾ പോരൂക്കര കോളജ് ഓഫ് അഡ്വാൻസ് ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഫാ. ജോസി കൊല്ലമാലിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ചാക്കോ ആക്കത്തറ അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി അസി. ഡയറക്ടർ ഡോ. ആനി മാത്യു പരിസ്ഥിതി ദിനാചാരണ സന്ദേശം നൽകി. പ്രിൻസിപ്പൽ ഫാ. സുബിൻ കോട്ടൂർ, യുപി ഇൻചാർജ് ബിജി തോമസ്, ജിഷാ റാണി ജേക്കബ്, പ്രോഗ്രാം കൺവീനർ ജാസ്മിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കാമ്പസിൽ വൃക്ഷത്തൈകൾ നട്ടു.
ചമ്പക്കുളം സെന്റ് മേരീസ് എൽപി സ്കൂളിലെ പരിസ്ഥിതി ദിനാചരണ പരിപാടികൾ ഹെഡ്മിസ്ട്രസ് ബീനാ മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സ്കൂൾ പരിസരത്ത് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാന്റി ജേക്കബ്, ബിആർസി സ്പെഷൽ എഡ്യൂക്കേറ്റർ സിസ്റ്റർ ജിൻസി എന്നിവർ പ്രസംഗിച്ചു.
കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ ഹെഡ്മിസ്ട്രസ് പ്രിയ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുപി വിദ്യാർഥികൾ കവയിത്രി സുഗതകുമാരിയുടെ ഒരു തൈ നടാം നമുക്ക് അമ്മയ്ക്കുവേണ്ടി എന്ന കവിതയുടെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. വിദ്യാർഥിനി ശിവാനി പരിസ്ഥിതി സന്ദേശമടങ്ങുന്ന ഗാനാലാപനം നടത്തി. പ്ലാസ്റ്റിക് ഫ്രീ കാമ്പസ് ഉദ്ഘാടനവും ഹൈസ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന സെ നോ പ്ലാസ്റ്റിക് എന്ന ഫ്ളാഷ് മോബും അവതരിപ്പിച്ചു.