നെല്ലുവില കിട്ടുംവരെ സമരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
1300141
Sunday, June 4, 2023 11:27 PM IST
മങ്കൊമ്പ്: നെല്ലുവില അവസാന കർഷകന് ലഭിക്കും വരെ യുഡിഎഫ് സമരം തുടരുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. നെല്ലുവില അടിയന്തരമായി നൽകണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങളെ അന്നമൂട്ടുന്ന കർഷകരെ പട്ടിണിക്കിടുന്ന നയമാണ് ഇടതു സർക്കാർ പിൻതുടരുന്നത്. കടം വാങ്ങി എങ്ങനെ ധൂർത്തടിക്കാമെന്ന് പഠിപ്പിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് ചെയർമാൻ ജോസഫ് ചേക്കോടൻ അധ്യ ക്ഷത വഹിച്ച യോഗത്തിൽ കെ.പി. സുരേഷ്, അമ്മിണി വർഗീ സ്, ജോജി കരിക്കംപള്ളി, തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, ആന്റണി കണ്ണങ്കുളം, പ്രഫ. രാജഗോപാൽ, റോബിൻ കഞ്ഞിക്കര, റോബർട്ട് ജോൺസൺ, ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.