റോഡ് തകർന്നു
1300138
Sunday, June 4, 2023 11:27 PM IST
മുഹമ്മ: കാൽനടയാത്ര പോലും സാധ്യമല്ലാത്ത വിധം മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കാർമൽ റോഡ് തകർന്നു. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ ദിവസവും ആയിരത്തിലേറെ വിദ്യാർഥികൾ ആശ്രിക്കുന്ന റോഡാണ് നടക്കാൻ പോലും ആകാത്ത തകർന്നിരിക്കുന്നത്. മഴ പെയ്തുകഴിഞ്ഞാൽ ഈ റോഡിലൂടെയുള്ള യാത്ര തീർത്തും ദുഷ്കരമാണ്. മദർ തെരേസാ ഹൈസ്ക്കൂൾ, കെഇ കാർമ്മൽ സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലേക്കും മുഹമ്മ ആശ്രമ ദേവാലയത്തിലേക്കുമുള്ളവർ ആശ്രയിക്കുന്ന റോഡാണിത്. സ്കൂൾ ബസുകൾ കടന്നു പോകുന്നതും ഈ വഴിക്കാണ്. മുഹമ്മ ആശുപത്രിയിലേക്കു വരുന്നവരും ഈ പാതയെ ആശ്രയിക്കുന്നുണ്ട്. ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഈ മേഖലയിലുണ്ട്. ഒരു വർഷത്തോളമായി റോഡ് ദയനീയ അവസ്ഥയിലാണെങ്കിലും അധികൃതർ ഇത് അറിഞ്ഞ മട്ടില്ല.