എട്ടുവയസുകാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതിക്കു 18 വര്ഷം തടവുശിഷ
1299825
Sunday, June 4, 2023 6:29 AM IST
ചേര്ത്തല: പട്ടികജാതി വിഭാഗത്തില്പ്പെട്ട എട്ടുവയസുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്താന് ശ്രമിച്ച പ്രതിക്ക് 18 വര്ഷം തടവും മൂന്നര ലക്ഷം രൂപയും പിഴയും ചേര്ത്തല പ്രത്യേക അതിവേഗ കോടതി വിധിച്ചു.
വയലാര് പഞ്ചായത്ത് ഒന്നാം വാര്ഡില് ആനത്തുമ്പില് വീട്ടില് പ്രവീണിനെയാണ് ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു വര്ഷം കൂടി തടവ് കഅനുഭവിക്കണം. പ്രതി തൃശൂര് ഒല്ലൂര് പോലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത സമാനമായ മറ്റൊരു കേസില് റിമാന്ഡില് കഴിയവേയാണ് ഈ കേസിന്റെ വിചാരണ നടന്നത്. 2019 ല് അരൂര് പോലീസ് രജിസ്റ്റര് ചെയ്ത കേസാണ്. വീടിനടുത്തുള്ള പറമ്പില് സഹോദരനും കൂട്ടുകാരനുമൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീപത്തെ വീട്ടില് വിരുന്നുവന്ന പ്രതി അടുത്ത് വിളിച്ച് അതിക്രമത്തിനു ശ്രമിച്ചെന്നായിരുന്നു കേസ്.
എഎസ്പി ആര്. വിശ്വനാഥ്, എസ്ഐ വീരേന്ദ്രകുമാര്, സീനിയര് സിപിഒ സുധീഷ്ചന്ദ്ര ബോസ്, എഎസ്ഐ ആര്.എല് മഹേഷ് , ആലപ്പുഴ വനിതാ എസ്ഐ റോസമ്മ, സിപിഒ സബിത, പ്രീത, വിശാന്തിമോന് എന്നിവരുടെ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് ടി. ബീന ഹാജരായി.