കർഷകനെ കടക്കെണിയിലാക്കുന്ന സംഭരണനയം പിൻവലിക്കണം
1299503
Friday, June 2, 2023 11:13 PM IST
അമ്പലപ്പുഴ: കർഷകനെ കടക്കെണിയിലാക്കുന്ന സർക്കാരിന്റെ സംഭരണനയം പിൻവലിക്കണമെന്ന് ബേബി പാറക്കാടൻ. കഴിഞ്ഞ പത്തു ദിവസമായി കുട്ടനാടൻ കാർഷിക മേഖലയിൽ നടന്നുവരുന്ന സമരങ്ങൾക്ക് പരിഹാരമെന്ന നിലയിൽ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പിആർഎസ് വായ്പയിന്മേലുള്ള സംഭരണ വിലയുടെ വിതരണം കൃഷിക്കാർക്ക് സ്വീകാര്യമല്ലെന്നും ഇപ്പോൾതന്നെ കടക്കെണിയിലായിരിക്കുന്ന കർഷകന് അധിക ബാധ്യത വരുത്തിവയ്ക്കുന്ന നടപടിയായി മാത്രമേ ഇതിനെ കാണാൻ സാധിക്കുകയുള്ളൂവെന്നും കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
അമ്പലപ്പുഴയിൽ ചേർന്ന ജില്ലാ കർഷക നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹക്കീം മുഹമ്മദ് രാജാ അധ്യക്ഷത വഹിച്ചു .വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി മുഖ്യ പ്രഭാഷണം നടത്തി. ബിനു മദനൻ, ജോൺ നെടുങ്ങാണ്, തോമസ് പുന്നമട എന്നിവർ പ്രസംഗിച്ചു.