അങ്കണവാടിക്കെട്ടിടം ഉദ്ഘാടനം
1299308
Thursday, June 1, 2023 11:05 PM IST
മാന്നാർ: പാവുക്കര രണ്ടാം വാർഡിലെ 171-ാം നമ്പർ അങ്കണവാടി പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുജാത മനോഹരൻ, ഐസിഡിഎസ് സൂപ്പർവൈസർ ജെ.ജ്യോതി , പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, പഞ്ചായത്തംഗങ്ങളായ സെലീന നൗഷാദ്, അജിത് പഴവൂർ, അനീഷ് മണ്ണാരേത്ത്, വി.ആർ. ശിവപ്രസാദ് അങ്കണവാടി ടീച്ചർ ഗീത രമേശ് എന്നിവർ പ്രസംഗിച്ചു.
പാലിയേറ്റീവ് കെയർ യൂണിറ്റ്
ആലപ്പുഴ: തണ്ണീർമുക്കം സിഎച്ച്സിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷയായി. വിവിധ രോഗം ബാധിച്ച കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിചരണം നടത്തുന്നതിനാണ് യൂണിറ്റ് ആരംഭിച്ചത്. 352 രോഗികൾക്ക് കെയർ യൂണിറ്റിന്റെ പ്രയോജനം ലഭിക്കും.