ആലപ്പുഴ മാർക്കറ്റിലെയും നഗരത്തിലെ കടകളിലെയും മോഷണം: പ്രതി പിടിയിൽ
1298095
Sunday, May 28, 2023 11:03 PM IST
ആലപ്പുഴ: ആലപ്പുഴ സൗത്ത്, നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട വഴിച്ചേരി മാർക്കറ്റ്, കെഎസ്ആർടിസി എന്നിവിടങ്ങളിലും നഗരത്തിലെ വിവിധ കടകളിലും മോഷണം നടത്തിയ ആൾ പിടിയിൽ. കടകളുടെ ഓട് ഇളക്കി മാറ്റിയും പൂട്ട് കുത്തിത്തുറന്നും മോഷണങ്ങൾ നടത്തിയ ആളെ ആലപ്പുഴ സൗത്ത്, നോർത്ത് എന്നീ പോലീസ് സ്റ്റേഷനുകൾ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. മഫ്തി പട്രോളിംഗ് സംഘം വിരിച്ച വലയിലാണ് മഹേഷ് (30) വീണത്. തിരുവനന്തപുരം ജില്ലയിൽനിന്നു തൃശൂർ ജില്ലയിൽ കണ്ണിച്ചി പരിത ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് മഹേഷിന്റെ കുടുംബം. ആലപ്പുഴ ഡിവൈഎസ്പി എൻ. ജയരാജിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സൗത്ത് ഐഎസ്എച്ച് ഒ അരുൺ.എസ്, നോർത്ത് ഐഎസ്എച്ച്ഒ എം.കെ. രാജേഷ്, എസ്ഐമാരായ വി.ഡി. രജിരാജ്, അനു എസ്. നായർ, പ്രദീപ്, സിപിഒമാരായ നിഖിൽ, സെയ്ഫുദ്ദീൻ എന്നിവരടങ്ങുന്ന പ്രത്യക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.