ചേപ്പാട് വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന
1297546
Friday, May 26, 2023 11:12 PM IST
ആലപ്പുഴ: ജില്ല കളക്ടർ ഹരിത വി. കുമാറിന്റെ നിർദേശത്തെത്തുടർന്ന് കളക്ടറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേപ്പാട് വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തി. ഡെപ്യൂട്ടി കളക്ടർ ജെ. മോബി, ഇൻസ്പെക്ഷൻ വിഭാഗം സീനിയർ സൂപ്രണ്ട് പ്രീത സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.
ഭൂമി തരം മാറ്റം, പോക്കുവരവ്, ലൊക്കേഷൻ സ്കെച്ച് തുടങ്ങിയ സർട്ടിഫിക്കറ്റുകൾ, വില്ലേജ് ഓഫീസ് ഓഫീസിലെ രജിസ്റ്ററുകൾ, അനുബന്ധ ബുക്കുകൾ, രേഖകൾ എന്നിവ സംഘം പ്രത്യേകം പരിശോധിച്ചു. അടുത്ത ദിവസം തന്നെ പരിശോധന സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറും. ജൂനിയർ സൂപ്രണ്ടുമാരായ വിമൽ, ബിനു എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.