പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
1282928
Friday, March 31, 2023 11:12 PM IST
പൂച്ചാക്കൽ: പൊള്ളലേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് ഉളവയ്പ്പ് പുളിക്കീയിൽ(വിനീഷ് ഭവനം) പരേതനായ പുരുഷന്റെ ഭാര്യ കാർത്തി (62) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. വീട്ടിൽ കത്തിച്ചുവച്ച മണ്ണെണ്ണ വിളക്കിനു സമീപത്തുനിന്നു തുണി മടക്കിവയ്ക്കുമ്പോൾ ഇട്ടിരുന്ന പോളിസ്റ്റർ നൈറ്റിയിൽ തീ പിടിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമില്ലായിരുന്നു. നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാരാണ് സമീപത്തുള്ള ആശുപത്രിൽ എത്തിച്ചത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: വീനിഷ്,അശ്വതി. മരുമക്കൾ: സബിത,പ്രശാന്ത്.