കെഎസ്ആർടിസി ബസ് കാറിൽതട്ടി; ബസ് ഡ്രൈവർക്കു മർദനം
1282635
Thursday, March 30, 2023 10:50 PM IST
ഹരിപ്പാട്: കെഎസ്ആർടിസി ബസ് കാറിൽ തട്ടിയതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് മർദനം. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായ നാഷ് ധനപാലനാ ണ് മർദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ കൊട്ടാരക്കര സ്വദേശി അജേഷ് കുമാറിനെ കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനു തെക്കുവശമാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സ്കാനിയ ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ എതിരെ വന്ന കാറിൽ തട്ടുകയായിരുന്നു.
തുടർന്ന് അജേഷ് കുമാർ നാഷിനെ മർദിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.