വാടക കൊടുക്കാൻ കാശില്ല, അങ്കണവാടി അടച്ചുപൂട്ടലിലേക്ക്
1282634
Thursday, March 30, 2023 10:50 PM IST
തുറവൂർ: വാടക കൊടുക്കാൻ 1,000 രൂപ പ്രതിമാസം ലഭിച്ചെങ്കിൽ മാത്രമേ കുത്തിയതോടിലെ അങ്കണവാടി തുടർന്നു പ്രവർത്തിക്കൂ. ഇല്ലെങ്കിൽ എന്നന്നേയ്ക്കുമായി അടച്ചുപൂട്ടും.
കോടംതുരുത്ത് പഞ്ചായത്ത് 10-ാം വാർഡിലെ 82-ാം നമ്പർ അങ്കണവാടിയുടെ അവസ്ഥയാണിത്. ഒമ്പതാം വാർഡിൽ സ്ഥിതിചെയ്തിരുന്ന അങ്കണവാടി കുറേ വർഷമായി കുത്തിയതോട് പോലീസ് സ്റ്റേഷനു സമീപത്തെ വീടിന്റെ ഒറ്റമുറിയിലാണ് പ്രവർത്തിക്കുന്നത്. 1,000 രൂപയാണ് പ്രതിമാസ വാടക. വർക്കറും സഹായിയും ആറു കുട്ടികളുമാണിവിടെയുള്ളത്.
കരാർ കാലാവധി ഈ മാസം അവസാനിക്കും. കരാർ പുതുക്കണമെന്നുണ്ടെങ്കിൽ 3,000 രൂപയായി വാടക വർധിപ്പിച്ചു നൽകണമെന്ന് വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധിയിലായത്. ഈ മാസം അവസാനിക്കുന്നതിനു മുമ്പേ കരാർ ഒപ്പുവച്ചില്ലെങ്കിൽ അങ്കണവാടിക്ക് പൂട്ടുവീഴും.