പൂങ്കാവ് പള്ളിയിൽ വിശുദ്ധ വാരാചരണം രണ്ടു മുതൽ ഒമ്പതു വരെ
1282628
Thursday, March 30, 2023 10:49 PM IST
ആലപ്പുഴ: തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ വിശുദ്ധ വാരാചരണം രണ്ടുമുതൽ ഒമ്പതു വരെ. രണ്ടിന് ഓശാന ഞായർ- രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ് പൂങ്കാവ് സെന്റ് ആന്റണീസ് ചാപ്പലിൽ. പ്രദക്ഷിണം. തുടർന്ന് ദിവ്യബലി- ഫാ. ബെന്നി തോപ്പിൽപറമ്പിൽ. വചനസന്ദേശം- റവ.ഡോ. റെജി കിഴക്കേവീട്ടിൽ പിഎംഐ.
വൈകുന്നേരം അഞ്ചിന് ചെട്ടികാട് കടപ്പുറത്തുനിന്ന് പൂങ്കാവ് പള്ളിയിലേക്ക് പരിഹാര പ്രദക്ഷിണം. സമാപനസന്ദേശം- ആലപ്പുഴ മെത്രാൻ ഡോ. ജയിംസ് ആനാപറമ്പിൽ. മൂന്നു മുതൽ അഞ്ചുവരെ രാവിലെ ആറിനും ഏഴിനും ദിവ്യബലി, കുരിശിന്റെ വഴി. വൈകുന്നേരം 6.30ന് ദിവ്യബലി, തുടർന്ന് ഗ്രോട്ടോയിൽ കുരിശിന്റെ വഴി. ആറിനു പെസഹാ വ്യാഴം വൈകുന്നേരം ആറിന് തിരുവത്താഴ പൂജ. മുഖ്യകാർമികൻ ഡോ. സ്റ്റാൻലി റോമൻ, വചനസന്ദേശം- ഫാ. നെൽസൺ ജോബ് ഒസിഡി. തുടർന്ന് വിശുദ്ധകുർബാനയുടെ സ്ഥാപനം. രാത്രി എട്ടു മുതൽ പുലർച്ചെ വരെ ദീപക്കാഴ്ച സർമപ്പണം.
ദീപം തെളിക്കുന്നത് ഡോ. സ്റ്റാൻലി റോമൻ. രാത്രി 11ന് നേർച്ച കഞ്ഞിവയ്പ്പാരംഭം- കൊച്ചി മെത്രാൻ ഡോ. ജോസഫ് കരിയിൽ നിർവഹിക്കും. രാത്രി 12 മുതൽ കുരിശിന്റെ വഴിയിലെ ധ്യാനം. ധ്യാനപ്രസംഗം- പ്രഫ. ഷാജി ഒഎഫ്എം. ഏഴിന് ദുഃഖവെള്ളി രാവിലെ നാലു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കുരിശിന്റെ വഴി. പാരിഷ് ഹാളിൽ രാവിലെ അഞ്ചു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ നേർച്ച കഞ്ഞിവിതരണം.
ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടുവരെ പുത്തൻപാന, അമ്മാനം വായന. വൈകുന്നേരം മൂന്നിന് പീഡാസഹനാനുസ്മരണം, വചനപ്രഘോഷണം, വിശ്വാസികളുടെ പ്രാർഥന, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം. മുഖ്യകാർമികൻ മോൺ. ഷൈജു പരിയാത്തുശേരി. പീഡാനുഭവ പ്രസംഗം- ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിൽ ഒസിഡി. തുടർന്ന് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കൽ. രാത്രി എട്ടിന് കുരിശിന്റെ വഴി. പ്രസംഗം- ഫാ. സുനിൽ സി. ഒഎഫ്എം. രാത്രി 12ന് കബറടക്ക ശുശ്രൂഷ.
എട്ടിന് രാത്രി 10.30ന് തീ, തിരി, വെള്ളം വെഞ്ചരിപ്പ് പെസഹ പ്രഘോഷണം, ജ്ഞാനസ്നാനവ്രത വാഗ്ദാനം നവീകരണം. ഉയിർപ്പ് കുർബാന മുഖ്യകാർമികൻ ഫാ. ഷിബിൻ ഒഎഫ്എം. വചനസന്ദേശം- ഡീക്കൻ അരുൺ ഒഎഫ്എം. ഒമ്പതിന് രാവിലെ എട്ടിന് ദിവ്യബലി. ഈ വർഷത്തെ വിശുദ്ധവാര ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി റവ. ഡോ. ജോസി കണ്ടനാട്ടുതറ അറിയിച്ചു. ഫാ. സേവ്യർ ഷിബിൻ കരിപ്പുറത്ത്, ഫാ. ബെനസ്റ്റ് ജോസഫ്, ബോബൻ വെളിയിൽ, ജേക്കബ് പറപ്പള്ളി, ജോസുകുട്ടി പുത്തൻപുരയ്ക്കൽ, ടെറിവൈറ്റ് പുന്നയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.